- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരി ആനക്കാംപൊയിലിൽ നിന്നും 975 ലിറ്റർ വാഷ് പിടികൂടി; വാറ്റുകേന്ദ്രം എക്സൈസ് സംഘം തകർത്തു
കോഴിക്കോട്: താമരശ്ശേരി എക്സൈസ് സംഘം ഇന്ന് നടത്തിയ തിരച്ചിലിൽ ആനക്കാംപൊയിലിലെ വാറ്റ് കേന്ദ്രത്തിൽ നിന്നും 975 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ കെ ഷാജി യുടെ നേതൃത്വത്തിൽ തിരുവമ്പാടി വില്ലേജിൽ ആനക്കാംപൊയിൽ കരിമ്പ് ഭാഗത്ത് വച്ചാണ് 975 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ എക്സൈസ് കേസ് എടുത്തു. കുത്തൊഴുക്കുള്ള പുഴയുടെ എതിർ വശത്തുള്ള പാറകെട്ടുകൾക്കിടയിൽ രഹസ്യമായി സൂക്ഷിച്ച വാഷ് അതിസാഹസികമായാണ് എക്സൈസ് പിടികൂടിയത്. വാറ്റ് നടത്തുന്ന പ്രദേശത്തേക്ക് ദുർഘടം നിറഞ്ഞ വഴിയിലൂടെ കോരിച്ചൊരിയുന്ന മഴയത്ത് പുഴയുടെ കുത്തൊഴുക്കിനെ അതിജീവിച്ച് നടന്നു നീങ്ങിയാണ് വാഷും വാറ്റാൻ ഉപയോഗിക്കുന്ന പാത്രങ്ങളും എക്സൈസ് സംഘം കണ്ടെത്തിയത്.
സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഷൈജു കെ, സിഇഒ മാരായ സുജിൽ, മനോജ് പിജെ, റബിൻ എക്‌സൈസ് ഡ്രൈവർ കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു. ഈ മാസം മാത്രമായി വിവിധ അബ്കാരി കേസുകളിലായി 4 പ്രതികളെ താമരശ്ശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ സംഭവങ്ങളിൽ 2 കാറും, 1375 ലിറ്റർ വാഷും, 2 ലിറ്റർ ചാരായവും, 7ലിറ്റർ കർണാടക മദ്യവും താമരശ്ശേരി റേഞ്ച് എക്സൈസൈസ് പിടികൂടിയിട്ടുണ്ട്.