- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച കേസ്: പ്രതികൾ പിടിയിൽ; പെരുമ്പാവൂർ വലമ്പൂരിലെ ആക്രമണം അയൽവാസികൾ തമ്മിലെ പോരിനെ തുടർന്നെന്ന് പൊലീസ്
പെരുമ്പാവൂർ: പട്ടിമറ്റം വലമ്പൂരിൽ രാത്രി വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിച്ച കേസ്സിൽ 4 പേരെ കുന്നത്തുനാട് പൊലീസ് പിടികൂടി. വലമ്പൂർ പടിക്കാച്ചിക്കുന്നേൽ വീട്ടിൽ പ്രശാന്ത് (36), സഹോദരൻ പ്രകാശ് (39), തൃപ്പൂണിത്തുറ തെക്കുംഭാഗം മുളക്കാശ്ശേരിപറമ്പ് വീട്ടിൽ പ്രജീഷ് (ഉണ്ണി 31), പുതുവാതുരുത്തേൽ വീട്ടിൽ മനോജ് (41) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി വലമ്പൂർ ഊരാട്ടുപടി വീട്ടിൽ ബിനുവിന്റെ വീട്ടിൽ കയറി ഭാര്യയെ കമ്പി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് വീട്ടുപകരണങ്ങളും മറ്റ് സാധന സാമഗ്രികളും നശിപ്പിക്കുകയായിരുന്നു ഇവർ. അയൽവാസികൾ തമ്മിലുള്ള വ്യക്തി വൈരാഗ്യം മൂലമാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ പറഞ്ഞു. തൃപ്പൂണിത്തുറ വെങ്ങോല എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് പൊലീസ് ഇവരെ പിടികൂടിയത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഡി.വൈ.എസ്‌പി എൻ.ആർ ജയരാജ്, കുന്നത്തുനാട് ഇൻസ്‌പെക്ടർ സി.ബിനുകുമാർ എസ്‌ഐമാരായ ലെബിമോൻ, പി.എ.അബ്ബാസ്, എഎസ്ഐ നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൾമനാഫ്, അജീഷ്, അഫ്‌സൽ എന്നിവരാണ് ഉണ്ടായിരുന്നത്.