- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിൽ അതിഥി തൊഴിലാളിയെ ആക്രമിച്ച് പണം കവർന്ന കേസ്: രണ്ടുപേർ കൂടി പിടിയിൽ; ആകെ അറസ്റ്റിലായത് ആറ് പേർ
ആലുവ: അതിഥി തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച് പണവും തിരിച്ചറിയൽ രേഖകളും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് പിടിയിലായി. മാറമ്പിള്ളി ലക്ഷം വീട് കോളനിയിൽ കല്ലേത്ത് പറമ്പിൽ ശ്രീക്കുട്ടൻ (24), അടിമാലി മാന്നാം കണ്ടത്തിൽ മറ്റത്തിൽ വീട്ടിൽ കണ്ണൻ ( 39 ) എന്നിവരെയാണ്.
ആലുവ പൊലീസ് അറസറ്റ് ചെയ്തത്. നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 22ന് രാത്രി എട്ടരയോടെ കാസിനോ തീയറ്ററിനു സമീപമാണ് സംഭവം നടന്നത്. ഒഡിഷാ സ്വദേശിയായ ബബ്ലു ലാൽ താമസ സ്ഥലത്തേക്കു പോകുമ്പോഴായിരുന്നു സംഘം തടഞ്ഞു നിർത്തി കുത്തി വീഴ്‌ത്തിയശേഷം കവർച്ച നടത്തിയത്. അന്വഷണ സംഘത്തിൽ എസ്‌ഐ വിപിൻ ചന്ദ്രൻ, ഏ. എസ്‌ഐ ഷാഹി, സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥരായ മാഹിൻ ഷാ, മുഹമ്മദ് അമീർ , എന്നിവരാണ് ഉണ്ടായിരുന്നത്.
Next Story