- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ വാങ്ങാൻ പോയ എൽഐസി ഏജന്റായ വീട്ടമ്മയുടെ ഫോൺ നമ്പർ മാനേജർ കൈക്കലാക്കി; ഒരു മണിക്കൂറിൽ 40 ഫോൺ കോളുകളും അശ്ലീല സംഭാഷണവും;കാഞ്ഞങ്ങാട് കാർ ഷോറൂം മാനേജർ കസ്റ്റഡിയിൽ
കാഞ്ഞങ്ങാട്: എൽഐസി ഏജന്റായ വീട്ടമ്മയെ നിരന്തരം മൊബൈൽ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ കാർഷോറൂം മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ ആറങ്ങാടി കെവിആർ കാർ ഷോറൂം മാനേജർ രഞ്ജിത്തിനെയാണ് ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകുന്നേരം 5 മണി മുതൽ യുവതിയുടെ സെൽഫോണിലേക്ക് രഞ്ജിത്ത് നിരന്തരം വിളിക്കുകയും, വാട്‌സാപ്പ് സന്ദേശമയക്കുകയും ചെയ്തു. അരമണിക്കൂറിനിടെ 40 തവണ യുവതിയെ രഞ്ജിത്ത് വിളിച്ചു. ഫോൺവിളി തുടർന്നതോടെ യുവതി പരാതിയുമായി പൊലീസിലെത്തി. പരാതി പറയുന്നതിനിടെ, രഞ്ജിത്തിന്റെ കോൾ വന്നു. പൊലീസ് രഞ്ജിത്തിന്റെ അശ്ലീലഭാഷണം നേരിട്ട് കേട്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെ കെവിആർ ഷോറൂമിൽ കാർ വാങ്ങാൻ പോയപ്പോൾ രഞ്ജിത്തിന്റെ നമ്പർ വാങ്ങി ഫോണിൽ സേവ് ചെയ്യുകയായിരുന്നുവെന്നും, രഞ്ജിത്തിന് തന്റെ നമ്പർ നൽകിയിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു. യുവതിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് നടപടികൾ ആരംഭിച്ചു.