- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാൻ ശ്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ; രണ്ടുപ്രതികൾ ഒളിവിൽ കഴിയാൻ സഹായിച്ചവർ; പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം കേസിൽ 9 പേർ പിടിയിൽ
ആലുവ: തായിക്കാട്ടുകര എസ്.എൻ.പുരത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആറു പേരെ കൂടി പൊലീസ് അറസറ്റ് ചെയ്തു. എടത്തല പൂക്കാട്ടുപടി കെ.എം.ഇ.എ എഞ്ചിനീയറിങ് കോളേജിന് സമീപം കിഴക്കേപ്പുര വീട്ടിൽ നസീം (23), പെരുമ്പാവൂർ കൂവപ്പടി കിഴക്കേ ഐമുറി വടക്കേകുടിയിൽ വീട്ടിൽ എബിൻ (26), ആലുവ കൊച്ചിൻ ബാങ്ക് കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ (31), കോതമംഗലം ഊന്നുകൽ കൊല്ലംപറമ്പിൽ വീട്ടിൽ നോബിൾ (25), കിഴക്കമ്പലം പുക്കാട്ടുപടി കാഞ്ഞിരപ്പാടത്ത് വീട് രാഹുൽ (23), തോപ്പുംപടി മുണ്ടംവേലി ചിറമേൽ പറമ്പിൽ ഷാജഹാൻ (18) എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ രാഹുൽ, ഷാജഹാൻ എന്നിവർ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരാണ്. കഴിഞ്ഞ ദിവസം മൂന്നു പേരെ പിടികൂടിയിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ചൊവ്വാഴ്ച വൈകിട്ടാണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന എടത്തല സ്വദേശിയായ അരുണിനെ തടഞ്ഞ് നിർത്തി പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയും തുടർന്ന് ആളൊഴിഞ്ഞ പാടത്തു കൊണ്ടുപോയി ആക്രമിക്കുകയുമായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി പി.കെ ശിവൻ കുട്ടി ആലുവ ഈസ്റ്റ് എസ്.എച്ച്.ഒ പി.ജെ നോബിൾ, ഇൻസ്‌പെക്ടർ സുധീർ സി.എൽ, എസ് ഐ മാരായ വിനോദ് ആർ, ടൊമി കെ.എ, സുരേഷ്.പി, ഷാജു.ടി.വി, എസ്.സി.പി.ഒ മാരായ ബൈജു, ഷൈജാ ജോർജ്ജ്, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ.കെ.എ, ഹാരിസ്.ടി.എ, രഞ്ജിത്ത്, ഡാൻ സാഫ് ടീം എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.