- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞ് കഴിച്ച മാമ്പഴത്തിൽ ദുർഭൂതമെന്ന് സംശയം; തുണി കൊണ്ട് വായ അമർത്തി പിടിച്ചത് ദുർഭൂതം പുറത്തേക്ക് കടക്കാതിരിക്കാൻ; സമീറ നേരത്തെയും ഒരു ഉസ്താദിന്റെ അടുത്ത് എത്തിയിരുന്നതായും വിവരം; ഉസ്താദിന്റെ മൊഴിയെടുക്കും; കോഴിക്കോട് അഞ്ചുവയസുകാരിയെ അമ്മ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടർന്നെന്ന് അന്വേഷണ സംഘം
കോഴിക്കോട്: കോഴിക്കോട് പയ്യാനയ്ക്കലിനു സമീപം അഞ്ചുവയസുകാരിയെ മാതാവ് കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടർന്നെന്ന് പൊലീസ് കണ്ടെത്തൽ. മാതാവ് സമീറ അന്ധവിശ്വാസിയായിരുന്നു. കുഞ്ഞ് കഴിച്ച മാമ്പഴത്തിൽ ദുർഭൂതം ഉണ്ടെന്ന കാരണത്താൽ തുണികൊണ്ട് വായ അമർത്തിപിടിക്കുകയായിരുന്നു.
ദുർഭൂതം പുറത്തേക്ക് കടക്കാതിരിക്കാനാണ് ഇത്തരത്തിൽ വായപൊത്തിപിടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സമീറ നേരത്തെ ഒരു ഉസ്താദിന്റെ അടുത്ത് എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഉസ്താദ് വെള്ളം പൂജിച്ച് നൽകിയിരുന്നതായും ഇവ സമീറ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘത്തിന് വ്യക്തമായി. ഉസ്താദിന്റെ മൊഴി പൊലീസ് ശേഖരിച്ചുവരികയാണ്.
അതേസമയം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയുന്ന സമീറക്ക് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. ഡോക്ടർമാരുടെ റിപ്പോർട്ടിനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. സമീറയെ ചികിത്സിച്ച ഡോക്ടറുടെയും പോസ്റ്റമോർട്ടം നടത്തിയ ഫോറൻസിക് സർജ്ജന്റേയും മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ബുധനാഴ്ചയാണ് പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ നവാസ്-സമീറ ദമ്പതികളുടെ മകൾ ആയിശ റെന മരിച്ചത്. വീട്ടിൽ നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഡോക്ടർമാരോട് മകളെ കൊലപ്പെടുത്താനുണ്ടായ കാരണവും അമ്മ വ്യക്തമാക്കി . കുട്ടിയുടെ മേൽ ബാധയുണ്ടെന്നും അത് ഒഴിവാക്കാൻ വേണ്ടി പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതു കൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നുമാണ് ഇവർ ഡോക്ടർമാരോട് പറഞ്ഞിട്ടുള്ളത്. ഡോക്ടർമാർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 'അമ്മ ഇപ്പോഴും കുതിരവട്ടം ആശുപത്രിയിലാണ്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് നവാസ് സമീറ ദമ്പതികളുടെ മകൾ ആയിഷ റെനയെ വീടിനകത്തുകൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അഞ്ചുവയസ്സുകാരിയെ മാതാവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിൽ ഷാൾ മുറുകിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മാതാവ് സമീറയെ പൊലീസ്അന്ന് തന്നെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സമീരക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നെങ്കിലും നാട്ടുകാർ അത് നിഷേധിച്ചിരുന്നു.
കസ്റ്റഡിയിലെടുക്കുന്ന സമയത്തും സമീറ മാനസിക പ്രശനങ്ങൾ കാണിച്ചിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്ത ഉടൻ സമീറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നാട്ടുകാർ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും സമീറ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുകയിതിന്റെ പാടുകളുണ്ടായിരുന്നതായി ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ പറയുന്നുണ്ട്. മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴും സമീറ മാനസിക പ്രശ്നങ്ങൾ പ്രകടപ്പിച്ചിരുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ നവാസ് സമീറ ദമ്പതികൾ മാസങ്ങൾക്ക് മുമ്പാണ് പയ്യാനക്കൽ ചാമുണ്ഡിവളപ്പിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഇവർക്ക് 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ