- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ നിന്ന് പച്ചക്കറി ലോറികളിൽ ഒളിപ്പിച്ച് വൻതോതിൽ കഞ്ചാവ് മണ്ണാർകാട്ടെ രഹസ്യകേന്ദ്രങ്ങളിലേക്ക്; 1500 രൂപയ്ക്ക് വാങ്ങി മുപ്പതിനായിരം രൂപയ്ക്ക് വരെ വിൽക്കും; സംഘത്തിലെ രണ്ടുപേർ 22 കിലോ കഞ്ചാവുമായി പിടിയിൽ
മലപ്പുറം: ഇതരസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിലോറികളിലും മറ്റും ഒളിപ്പിച്ച് വൻതോതിൽ കഞ്ചാവ് മണ്ണാർക്കാട് കേന്ദ്രീകരിച്ചുള്ള രഹസ്യകേന്ദ്രങ്ങളിലെത്തിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ.
മലപ്പുറം ജില്ലാപൊലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എം.സന്തോഷ് കുമാർ, സിഐ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് മിനി ലോറിയിൽ ഒളിപ്പിച്ച് ജില്ലയിലേക്ക് കടത്തിയ ഇരുപത്തിരണ്ട് കിലോഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശികളായ പൂളോണ മുഹമ്മദ് സാദിഖ് (41), വെള്ളേപ്പറമ്പിൽ സിറിൾ ബാബു (43) എന്നിവരെ പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ വച്ച് പെരിന്തൽമണ്ണ എസ്‌ഐ. സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.
ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും കിലോഗ്രാമിന് 1500 രൂപയ്ക്ക വാങ്ങുന്ന കഞ്ചാവ് ഏജന്റുമാർ മുഖേന ചരക്ക് ലോറികളിലും മിനി ലോറികളിലും ഒളിപ്പിച്ച് കേരളത്തിലെത്തിച്ച് കിലോഗ്രാമിന് 20000 മുതൽ 30000 രുപ വരെ വിലയിട്ട് ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത് മുഹമ്മദ് സാദിഖ് മണ്ണാർക്കാട് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതക കേസിലും പെരിന്തൽമണ്ണ ,മുക്കം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളിലെ പ്രതിയാണ്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി .
ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിർദ്ദേശ പ്രകാരം എം.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സിഐ സുനിൽ പുളിക്കൽ , എസ്്.ഐ സി.കെ.നൗഷാദ് , ജില്ലാആന്റിനർക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരൻ , എൻ.ടി.കൃഷ്ണകുമാർ , എം.മനോജ്കുമാർ ,പ്രശാന്ത് പയ്യനാട് ,മിഥുൻ , സജീർ , എഎസ്ഐമാരായ സുകുമാരൻ ,ബൈജു, ടരുീ മുഹമ്മദ് ഫൈസൽ, നിഖിൽ , പ്രബുൽ , ഷാലു, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.