- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ ചാരായം വാറ്റുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടി; പ്രതി പ്രതീശ് പിടിയിലായത് 30 ലിറ്റർ വാഷും മറ്റുഉപകരണങ്ങളുമായി
മലപ്പുറം: ചാരായം വാറ്റുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം വീട് വളഞ്ഞ് പിടികൂടി. കുറുമ്പലങ്ങോട് പെരുമ്പത്തൂർ തീക്കടിയിൽ ആലിങ്ങൽ പറമ്പിൽ വീട്ടിൽ പ്രതീശിനെയാണ്(26) എക്സൈസ് ഇൻസ്പെക്ടർ കെ.എസ് പ്രശോഭും സംഘവും നാടകീയമായി പിടികൂടിയത്.
എക്സൈസ് സംഘം എത്തുമ്പോൾ വീടിന്റെ അടുക്കളയിൽ ഗ്യാസ് സ്റ്റൗവും മറ്റു വാറ്റുപകരണങ്ങളും ഉപയോഗിച്ച് ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു പ്രതീശ്. രണ്ടു ലിറ്റർ വാറ്റിയെടുത്ത ചാരായവും വാറ്റാൻ പാകപ്പെടുത്തിയ 30 ലിറ്റർ വാഷും ഗ്യാസ് അടുപ്പ് ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
നിലമ്പൂർ മജിസ്ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ , സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൽ റഷീദ്, ജയൻ പി.സി, ഷംനാസ് സി.ടി, സനീറ .കെ, വിഷ്ണു, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.