- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ സ്റ്റൈൽ മോഷണത്തിൽ വിരുതനെങ്കിലും അബദ്ധത്തിൽ അടയാളങ്ങൾ ബാക്കി വയ്ക്കും; 22 വയസ്സിനുള്ളിൽ ബന്തിയോട് അടുക്കയിലെ അശ്‌റഫലി നടത്തിയത് നിരവധി കവർച്ചകൾ; പ്രതിയെ കർണാടക പൊലീസ് പിടികൂടി കുമ്പള പൊലീസിന് കൈമാറി
കുമ്പള: നിരവധി കവർച്ചാ കേസുകളിലെ പ്രതിയെ കർണ്ണാടക പൊലീസ് പിടികൂടി കുമ്പള പൊലീസിന് കൈമാറി. രണ്ട് സ്‌കൂട്ടർ മോഷണ കേസിലെയും, വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെയും പ്രതിയായ ബന്തിയോട് അടുക്കയിലെ അശ്‌റഫലി (22) യാണ് കർണാടക പൊലീസ് പിടികൂടി കുമ്പള പൊലീസിന് കൈമാറിയത്.
22 വയസുള്ള പ്രതി കവർച്ചയിൽ വിരുതനാണ്. മോഷണത്തിന് ഉപയോഗിക്കുന്ന സൂത്രങ്ങൾ സിനിമാക്കഥകളെ വെല്ലുന്നതുമാണ്. എന്നാൽ എന്ത് തന്ത്രങ്ങൾ ഉപയോഗിച്ചാലും അഷറഫ് ആണെന്ന് തെളിയിക്കും വിധമുള്ള എന്തെങ്കിലും അടയാളം അബദ്ധത്തിൽ ബാക്കിവച്ചാണ് പ്രതി മുങ്ങിയിരുന്നത്.
ഏറ്റവുമൊടുവിൽ സിസിടിവി ദൃശ്യം ഉപയോഗിച്ച് കണ്ടെത്തിയ ഇയാളുടെ ചിത്രം കാസർകോട് പൊലീസ് കർണാടക പൊലീസിന് കൈമാറിയിരുന്നു. ഇതാണ് പ്രതിയെ പെട്ടന്ന് പിടികൂടാൻ സാധിച്ചത്. മഞ്ചേശ്വരത്തും കർണ്ണാടകയിലുമായി മുൻപ് നിരവധി മോഷണ കേസിലെ പ്രതിയായ അശ്‌റഫലിയെ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടത്തിയ നാല് കവർച്ചാ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇയാളുടെ കൈയിൽ നിന്നും മോഷണം പോയ രണ്ട് സ്‌ക്കൂട്ടറും, വീട്ടിൽ നിന്നും മോഷ്ടിച്ച ഒരു പവന്റെ സ്വർണ നാണയം, മോതിരം, മൂന്ന് റാഡോ വാച്, തുടങ്ങിയവ കണ്ടെത്തി. കുമ്പള എസ്‌ഐ.വി കെ അനീഷ്, സിവിൽ പൊലീസ് ഓഫീസർ സുധീർ എന്നീ വരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.