- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂർ കടുവാളിൽ പെൺവാണിഭം: മൂന്ന് സ്ത്രീകൾ അടക്കം ഏഴുപേർ അറസ്റ്റിൽ; കെട്ടിടം വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയ സംഘം പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്
പെരുമ്പാവൂർ: കടുവാളിൽ അനാശാസ്യ പ്രവർത്തനത്തിലേർപെട്ട ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനാശാസ്യ കേന്ദ്രം നടത്തിവന്ന മുടക്കുഴ ഇളമ്പകശേരി നിഷാദ് (38), കീഴില്ലം പാമടംകോട്ടിൽ, ശബരി ബാൽ (38 ) , ഇടപാടുകാരായ ചേലാമറ്റം പാറപ്പുറം പോൾ (41), കാഞ്ഞൂർ തട്ടാൻ പടി കുറങ്ങാട്ടി പറമ്പിൽ സജീവൻ (48) എന്നിവരേയും മൂന്ന് സ്ത്രീകളെയുമാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പത്ത് ദിവസം മുമ്പാണ് ഇവർ കടുവാളിലുള്ള കെട്ടിടം വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തനം തുടങ്ങിയത്. ഡി.വൈ.എസ്‌പി ഇ.പി റെജിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
Next Story