- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിൽ വീട്ടമ്മയുടെ മൂന്നര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കവർന്ന കേസ്: യുവതി അറസ്റ്റിൽ; വീട്ടുടമയെ കവർച്ച നടത്തിയത് വാടകക്കാരി
ആലുവ :തായിക്കാട്ടുകര ജൂബിലി റോഡിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മധ്യവയസ്‌ക്കയുടെ വീട്ടിൽ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടിൽ ലിബിന ബേബി (26 ) യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം.
മധ്യവയസ്‌ക്കയുടെ വീടിന്റെ ഒരു ഭാഗത്ത് ഇവരും ഭർത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മെഡിക്കൽ ഗോഡൗണിലാണ് രണ്ടു പേർക്കും ജോലിയെന്നാണ്. പറഞ്ഞിരുന്നത്. വീട്ടുടമയുടെ വിശ്വാസം നേടിയെടുത്ത ശേഷം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രത്യേക വലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളുമായി ലിബിന കടന്നുകളയുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയി.
ആലുവയിലെ ജൂവലറിയിൽ വിറ്റ സ്വർണം കണ്ടെടുത്തിട്ടുണ്ട്. എസ്.എച്ച്.ഒ സി.എൽ.സുധീർ, എസ്‌ഐ ആർ. വിനോദ്, എഎസ്ഐ എ.എം/ഷാഹി, സി.പി.ഒ മാരായ എ.എസ് സൗമ്യാ മോൾ, കെ.കെ ഹബീബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.