- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
80,000 രൂപക്ക് ക്വട്ടേഷൻ; കൂട്ടത്തോടെ കൊലപ്പെടുത്തിയത് 38 കുരങ്ങുകളെ; ക്വട്ടേഷന് പണം പിരിച്ച് നൽകിയതും കർണാടക ചഡനഹള്ളി ഗ്രാമവാസികൾ; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തതോടെ ഏഴു പേർ അറസ്റ്റിൽ
മംഗളൂരു: കർണാടക ഹാസൻ ജില്ലയിൽ കുരങ്ങുകളെ കൂട്ടമായി കൊലപ്പെടുത്തി. ഗ്രാമവാസികളുടെ നിർദ്ദേശപ്രകാരമാണ് ഒരു സംഘം ആളുകൾ 38 കുരങ്ങുകളെ ക്രൂരമായി കൊലപ്പെടുത്തിയത് . കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാമു, യശോദ, മഞ്ച, മഞ്ചേ ഗാഡ, ഇയയങ്കരി, ശ്രീകാന്ത്, രാമാനുജ അയ്യങ്കാർ എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്യത്. ഇവരെ കോടതി രണ്ടാഴത്തേക്ക് റിമാണ്ട് ചെയ്യു. അറസ്റ്റിലായവരെല്ലാം കുരങ്ങുകളെ പിടികൂടിയവരാണെന്നും കുരങ്ങുകളെ കൊല്ലാൻ ഗ്രാമവാസികൾ അവർക്ക് ധനസഹായം നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ജൂലൈ 29ന് ഹാസൻ ജില്ലയിലെ ചഡനഹള്ളി ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയാ ഞെട്ടിച്ച സംഭവം നടന്നത്. കുരങ്ങുകളെ പിടികൂടി ചാക്കുകളിൽ നിറച്ച് കയർ കൊണ്ട് വരിഞ്ഞുകെട്ടിയ ശേഷം റോഡരികിലേക്ക് എറിയുകയായിരുന്നു. റോഡരികിൽ ചാക്കുകെട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികളായ യുവാക്കൾ സംശയം തോന്നി തുറന്നുനോക്കിയപ്പോൾ കുരങ്ങുകളെ മരിച്ച നിലയിൽ കണ്ടെത്തി.
ചാക്കുകളിൽ ശ്വാസം മുട്ടിയാണ് കുരങ്ങുകൾ ചത്തതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്ന് വനം വകുപ്പും പൊലീസും അന്വേഷണം ഈർജിതമാക്കി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രാമത്തിൽ കുരങ്ങുകളുടെ ശല്യം രൂക്ഷമായതോടെ ഇവയെ കൊല്ലാൻ പണം നൽകി പ്രതികളെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വൃക്തമായി.
കുരങ്ങുകളെ കൊല്ലാൻ 80,000 രൂപയണ് സംഘത്തിന് ഗ്രാമവാസികൾ നൽകിയത്. പ്രതികൾ കുരങ്ങുകൾക്ക് ബിസ്‌കറ്റും റൊട്ടിയും മറ്റ് ഭക്ഷ്യവസ്തുക്കളും നൽകിയാണ് പിടികൂടിയത് . ആഹാരസാധനങ്ങൾ ഭക്ഷിക്കാൻ കുരങ്ങുകൾ കൂട്ടം കൂടിയ സമയത്ത് ഇവയെ പിടികൂടി ചാക്കുകളിൽ നിറയ്ക്കുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ആയിരുന്നു



