- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിക്ക് മെസേജ് അയച്ചെന്ന പരാതി തീർക്കാൻ ആദ്യം സമീപിച്ചത് മകനെ; വഴങ്ങാതെ വന്നപ്പോൾ അച്ഛന് ഭീഷണി; മകനറിയാതെ പണം അയച്ച് അച്ഛൻ; ഒടുവിൽ, പൊലീസുകാരനായി ആൾമാറാട്ടം നടത്തി പണം തട്ടിയ പ്രതി പിടിയിൽ
കോതമംഗലം : പൊലീസുദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടിൽ രതീഷ് (38) എന്ന ആളെയാണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് സിഐ ആണെന്ന് പറഞ്ഞ് പ്രതി പരാതിക്കാരനായ യുവാവിനെ ഫോണിൽ വിളിക്കുകയായിരുന്നു. ഒരു പെൺകുട്ടിക്ക് ഫേസ്‌ബുക്ക് വഴി മെസ്സേജ് അയച്ചതിന് പെൺകുട്ടിയുടെ അച്ഛനും ആങ്ങളയും പരാതിയുമായി വന്നിട്ടുണ്ടെന്നും 50,000 രൂപ കൊടുത്താൽ പറഞ്ഞ് സെറ്റിൽ ചെയ്യാം എന്നും പറയുകയായിരുന്നു.
ഇതിന് സമ്മതമല്ലെങ്കിൽ കേസ് എടുക്കുമെന്നും ജയിലിൽ കിടക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവ് വിസമ്മതം അറിയിച്ചതിനെ തുടർന്ന് പിതാവിന്റെ ഫോൺ നമ്പർ വാങ്ങി ഇരുപതിനായിരം രൂപ കൊടുത്താൽ കേസ് സെറ്റിൽ ചെയ്യാം എന്ന് പിതാവിനെ അറിയിച്ചു.
പരിഭ്രാന്തനായ പിതാവ് മകനറിയാതെ ഇയാൾ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ യുവാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ കെ.എം.മഹേഷ് കുമാർ, എഎസ്ഐ കെ.കെ.അനിൽ കുമാർ, എസ്.സി.പി.ഒ മാരായ നവാസ്, ബോണി, സി.പി.ഒ അനുരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.