- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾമാറാട്ടം നടത്തി വിവാഹം കഴിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; തെറ്റിദ്ധരിപ്പിച്ചത് സ്വന്തം ജാതിയിൽപ്പെട്ട ആളാണെന്ന്; പാണത്തൂർ സ്വദേശി റിയാസിനെതിരെ പൊലീസ് കേസ്
കാഞ്ഞങ്ങാട്: ആൾമാറാട്ടം നടത്തി വിവാഹം കഴിച്ച് യുവതിയെ ബലാത്സംഗം ചെയ്തന്ന പരാതിയിൽ കേസ്. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയാണ് തട്ടിപ്പിനും ബലാത്സംഗത്തിനുമിരയായത്. യുവതിയുടെ പരാതിയിൽ പാണത്തൂർ സ്വദേശി റിയാസിനെതിരെ (32,) ഹൊസ്ദുർഗ് പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.
മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ സ്വന്തം ജാതിയിൽപ്പെട്ട ആളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിവാഹം കഴിച്ചത്. പരാതിക്കാരിയായ യുവ തിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. യുവതിയുടെ ബന്ധുക്കൾ വഴി റിയാസ് 2019-ൽ വിവാഹാലോചന നടത്തി. കർണ്ണാടക, കുടക് സ്വദേശിയായ രഞ്ജിത്തെന്ന മേൽവിലാസത്തിലാണ് യുവതിയെ രണ്ടാം വിവാഹം കഴിക്കാൻ തയ്യാറാണെന്ന അറിയിച്ച് വിവാഹാലോചന നടത്തിയത്.
2021 ജനുവരി മാസം കുടകിലെ ക്ഷേത്രത്തിൽ യുവതിയുടെ ബന്ധുക്കൾ ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. ഭർത്താവ് മറ്റൊരു മതത്തിൽപ്പെട്ട ആളാണെന്നും പ്രതിക്ക് ഭാര്യയും മക്കളുമുണ്ടെന്നുമറിഞ്ഞതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. വിശ്വാസ വഞ്ചന, ബലാത്സംഗം എന്നിവ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് റിയാസിന്റെ പേരിൽ പൊലീസ് കേസ്സെടുത്തിരിക്കുന്നത്.