- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃപീഡനത്തെ ചോദ്യം ചെയ്ത ഭാര്യയുടെ മുഖത്ത് കുത്തി പരുക്കേൽപ്പിച്ചു; കണ്ണൂരിലെ പുതിയ പുഴക്കരയിൽ വീട്ടമ്മയുടെ പരാതിയിൽ ഭർത്താവിന് എതിരെ കേസ്

X
കണ്ണൂർ :വിവാഹ ശേഷം നിരന്തരം ഭർതൃപീഡനത്തിൽ പൊറുതിമുട്ടിയ ഭാര്യ ചോദ്യം ചെയ്തതോടെ ഭർത്താവ് മുഖത്ത് കുത്തി പരിക്കേൽപ്പിച്ചതായി പരാതി. കുഞ്ഞിമംഗലം പുതിയ പുഴക്കരയിലെ 48കാരിയായ വീട്ടമ്മയുടെ പരാതിയിൽ കുഞ്ഞിമംഗലം പുഴക്കരയിലെ ഹരി നാരായണനെ(52)തിരേയാണ് ഗാർഹിക പീഡനത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്തത്.
1998 ജൂലായ് നാലിനാണ് ഇരുവരും വിവാഹിതരായത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ പ്രതി ഭാര്യയുമായി വാക്കേറ്റമുണ്ടാക്കുകയും കൈ ചുരുട്ടി പിടിച്ച് ഭാര്യയുടെ മുഖത്ത് കുത്തുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂക്കിൽ നിന്നും രക്തമൊഴുകുന്ന നിലയിലായിരുന്നു പരാതിക്കാരിയെ ബന്ധുക്കൾ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story


