- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുദിവസം മൂന്നു മോഷണം; ആലുവയിൽ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്
ആലുവ:ഒരു ദിവസം മൂന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. കോട്ടയം മീനച്ചൽ കിടങ്ങൂർ ക്ഷേത്രത്തിനു സമീപം തെക്കേമഠത്തിൽ വീട്ടിൽ വേണുഗോപാൽ (50) നെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആലുവ ബാങ്ക് ജംഗ്ഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന ഇയാൾ എടത്തലയിൽ യാത്രക്കാരന്റെ പക്കൽ നിന്ന് മൊബൈൽ തട്ടിപ്പറിച്ചെടുത്തു. പൊലീസ് പിന്തുടർന്നെത്തിയപ്പോൾ ഇയാൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് എടത്തലയിൽ നിന്ന് മറ്റൊരു ഇരുചക്ര വാഹനം മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് വൈകീട്ടോടെ പൊലീസ് പിടികൂടി.
മൂന്നു മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് പിടികൂടി. ഇരുപതിലേറെ മോഷണ കേസുകൾ വേണുഗോപാലിന്റെ പേരിലുണ്ട്. എസ്‌പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി ശിവൻകുട്ടി, ഇൻസ്‌പെക്ടർ സി.എൽ സുധീർ, എസ്‌ഐ ആർ.വിനോദ് സി.പി. ഒ മാരായ മാഹിൻ ഷാ അബൂബക്കർ, എച്ച്. ഹാരിസ്, കെ.ബി സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.