കാലടി :മഞ്ഞപ്രയിൽ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി അറസ്റ്റിൽ. മഞ്ഞപ്ര സെബിപുരം തൂമ്പാലൻ സീനു (41), മഞ്ഞപ്ര വടക്കേപ്പുറത്താൻ ബെന്നി (52) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തിലെ ഒന്നാം പ്രതി മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടൻ വീട്ടിൽ സാജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിൽ സാരമായി പരിക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്നവർ മാർക്കറ്റിന് മുമ്പിലെ കടക്കു സമീപം കിടത്തിയ ശേഷം കടന്നു കളയുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം.

് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുന്നത്. ഡി.വൈ.എസ്‌പി ഇ.പി റെജി, ഇൻസ്‌പെക്ടർ ബി. സന്തോഷ്, സബ് ഇൻസ്‌പെക്ടർ ദേവസി, എഎസ്ഐ മാരായ അബ്ദുൽ സത്താർ, ജോഷി തോമസ്, എസ്.സി.പി.ഒ അനിൽകുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.