- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മൂന്നു പേർ പിടിയിൽ; ജീവനക്കാർ സ്ഥാപന ഉടമയെ വകവരുത്താൻ ശ്രമിച്ചത് സാമ്പത്തിക തിരിമറി കണ്ടുപിടിച്ചതോടെ
മൂവാറ്റുപുഴ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പെരുമറ്റം പള്ളിപ്പാട്ട് പുത്തൻപുരയിൽ ഷാമോൻ(33) ഇയാളുടെ സഹോദരനായ സുൾഫിക്കർ (29), ഈസ്റ്റ് മാറാടി മംഗംബറയിൽ ബാദുഷ (23) എന്നിവരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ 25 ന് രാത്രിയാണ് അറസ്റ്റിന് ആസ്പദമായ സംഭവം ഉണ്ടായത്. കോസ്റ്റൽ ഇന്ത്യാ ഏജൻസി എന്ന സ്ഥാപനത്തിന്റെ ഉടമയായ നിബിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരാണ് ബാദുഷയും ഷാമോനും. ഇവർ സ്ഥാപനത്തിൽ സാമ്പത്തികത്തിരിമറി നടത്തിയെന്ന് കാണിച്ച് നിബിൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇവർ ആക്രമണം നടത്തിയത്. സംഭവത്തിനശേഷം ഒളിവിൽ പോയ ഇവരെ
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. എസ്.എച്ച്.ഒ. വി.കെ ശശികുമാർ , എസ്‌ഐ ബിജുമോൻ , എസ്.സി.പി. ഒ മാരായ ബേസിൽ സ്‌ക്കറിയ, ജിസ്‌മോൻ, സുരേഷ്, ഷെല്ലി എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.