- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി ചേരാതെ വന്നതോടെ കാമുകിക്ക് മറ്റൊരു വിവാഹ ആലോചന; സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേശീയപാതയിൽ തടഞ്ഞു; വാക്കുതർക്കം മൂത്തതോടെ കത്തി എടുത്ത് കഴുത്ത് മുറിച്ച് വകവരുത്തി; പ്രണയപ്പകയിൽ ഉഡുപ്പിയിലും കൊലപാതകം
ഉഡുപ്പി: പ്രണയ തകർച്ചയെ തുടർന്ന് കാമുകിയുടെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ചു ജീവനൊടുക്കി.. തിങ്കളാഴ്ച സന്തേകാട്ടെ ദേശീയപാതയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത് .
അംബാഗിലുവിനടുത്ത് കക്കുഞ്ഞിൽ താമസിക്കുന്ന വിറ്റൽ ഭണ്ഡാരിയുടെയും സുശീല ദമ്പതികളുടെയും മകൾ സൗമ്യശ്രീയാണ് (28) കൊല്ലപ്പെട്ടത്. അലവൂർ രാംപുര സ്വദേശിയായ സന്ദേശ് കുലാലിനെ (28) ഗുരുതരാവസ്ഥയിൽ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പിന്റെ കമ്പ്യൂട്ടർ ഓപ്പറേറ്ററാണ് ഇദ്ദേഹം.
സന്ദേശ് കുലാലും സൗമ്യശ്രീയും കഴിഞ്ഞ എട്ട് വർഷത്തോളമായി പരസ്പരം പ്രണയത്തിലായിരുന്നു. ജാതിയും മറ്റ് വ്യത്യാസങ്ങളും കാരണം മാതാപിതാക്കൾ ഇവരുടെ വിവാഹത്തിന് സമ്മതിച്ചില്ല. മാത്രമല്ല മൂഡ്ബിദ്രിയിലെ ഒരു യുവാവിനൊപ്പം സൗമ്യശ്രീയുടെ വിവാഹനിശ്ചയ ചടങ്ങ് നടത്തിയതോടെ രോഷാകുലനായ സന്ദേശ് സൗമ്യശ്രീയുമായി വഴക്കിടുകയും ചെയ്തു .
തിങ്കളാഴ്ച വൈകുന്നേരം, സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യശ്രീയെ മോട്ടോർ ബൈക്കിൽ സന്ദേശ് പിന്തുടർന്നു ദേശീയപാതയിൽ തടഞ്ഞു നിർത്തി. തുടർന്ന് വാക്കുതർക്കം മൂത്തതോടെ സന്ദേശ് തന്റെ ബാഗിൽ ഒളിപ്പിച്ചിരുന്ന കത്തി എടുത്ത് സൗമ്യശ്രീയുടെ കഴുത്തിന് കുത്തി. തുടർന്ന് അതേ കത്തി ഉപയോഗിച്ച് സ്വയം കഴുത്ത് മുറിക്കുകയും ചെയ്തു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഇരുവരെയും മണിപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സൗമ്യശ്രീ മരണപ്പെടുകയായിരുന്നു. സന്ദേശിന്റെ നില ഗുരുതരമാണെങ്കിലും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ ആദ്യം പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. .
സംഭവ സ്ഥലത്തു നിന്ന് ഇരുവരുടെയും ഇരുചക്രവാഹനങ്ങൾ, ഒരു ബാഗ്, കത്തി തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് സൂപ്രണ്ട് വിഷ്ണുവർധൻ, അഡീഷണൽ പൊലീസ് സൂപ്രണ്ട്, കുമാർ ചന്ദ്ര, ഉഡുപ്പി ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ പ്രമോദ് കുമാർ സംഭവ സ്ഥലതെത്തി .
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സൗമ്യശ്രീയുടെ പോസ്റ്റ്മോർട്ടം നടത്തിയത്, ഇന്ന് ഉച്ചയ്ക്ക് ശേഷം സന്ദേശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്നും പൊലീസ് പറഞ്ഞു. സൗമ്യശ്രീയുടെ രണ്ട് സഹോദരന്മാർ വിദേശത്താണ് ജോലി ചെയ്യുന്നത്. അച്ഛന് അസുഖ ബാധിതനായി കിടപ്പിലാണ്.