- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര ദർശനത്തിന് എത്തിയ വീട്ടമ്മയുടെ പണവും മൊബൈലും മോഷ്ടിച്ച കേസ്: ആലുവയിൽ പ്രതി പിടിയിൽ
ആലുവ:കടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വീട്ടമ്മയുടെ സ്‌കൂട്ടറിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ പിടിയിൽ. ആറ്റിങ്ങൽ ശാസ്താവിള വീട്ടിൽ സതീഷ് കുമാർ (39) നെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
വീട്ടമ്മ ക്ഷേത്രത്തിനകത്തേക്ക് കയറിയപ്പോൾ ഇയാൾ സ്‌കൂട്ടറിന്റെ സീറ്റ് പൊളിച്ച് സീറ്റിനടയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈലും എടുത്തു കടന്നു കളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വഷണത്തിനൊടുവിലാണ് ആലുവയിൽ നിന്ന് പിടികൂടുന്നത്. ഇയാളുടെ പക്കൽ നിന്ന് ആറ് മൊബൈൽ ഫോൺ, അര ലക്ഷത്തിലേറെ രൂപ, എട്ട് ആർ.സി ബുക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്. ആലുവ കമ്പനിപ്പടി കപ്പേളയ്ക്കടുത്ത് വാടക്ക് താമസിക്കുകയാണ് സതീഷ്.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ ഇരുപത്തിയഞ്ചോളം കേസിൽ പ്രതിയാണ് ഇയാളെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. എസ്.എച്ച്.ഒ കെ.എക്‌സ് സിൽവസ്റ്റർ, എസ്‌ഐ കെ.കെ അനിൽ, എഎസ്ഐ പി.ജി ഹരി, സി.പി.ഒ മാരായ ഹരീഷ് എസ്.നായർ, കെ.എച്ച് മുഹമ്മദ് സലിം, ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്
മറുനാടന് മലയാളി ലേഖകന്.