- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂരിൽ കാറിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞ കേസ്: രണ്ടുപേർ അറസ്റ്റിൽ
പറവൂർ:തടിക്കക്കടവിൽ കാറിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെളിയത്തു നാട് ചെത്തിക്കാട് വീട്ടിൽ സുഹൈബ് (21), കോട്ടപ്പുറം മാമ്പ്ര പള്ളത്ത് വീട്ടിൽ താരിസ് (31) എന്നിവരെയാണ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒന്നിന് പുലർച്ചെയാണ് സംഭവം. റയോൺപുരം സ്വദേശി ബിജുവാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
എസ്‌പി കെ.കാർത്തിക്കിന്റെ നേതൃത്ത്വത്തിൽ ഡിവൈഎസ്‌പി പി,കെ. ശിവൻകുട്ടി, എസ്.എച്ച്. ഒ കെ. ഉണ്ണികൃഷ്ണൻ , എസ്‌ഐ വേണുഗോപാലൻ, എഎസ്ഐ മാരായ സജിമോൻ, ബിനോജ്, എസ് സി.പി.ഒ മാരായ സജിത്, നിജാസ് . ശ്യാമ എന്നിവരാണ് അന്വഷണ സംഘത്തിലുള്ളത്.
Next Story