തൃശൂർ: ലോക്ക് ഡൗൺ മറയാക്കി വീടുകൾ ബാറാക്കി മദ്യവിൽപ്പന നടത്തിവന്ന രണ്ടുപേർ അറസ്റ്റിൽ. പീച്ചി മണ്ടൻ ചിറയിൽ ഉള്ള പാലാട്ടി കുന്നത്താൻ വീട്ടിൽ ജോർജ് ( 50 ) മാടക്കത്തറ കട്ടിലംപുവ്വം പറമ്പക്കാട്ട് ബേബി(65 ) എന്നിവരെയാണ് തൃശൂർ എക്‌സൈസ്
സംഘം അറസ്റ്റ് ചെയ്തത്.

ജോർജ്ജിന്റെ വീട്ടിൽ 105 കുപ്പികളിൽ വിവിധ ബ്രാന്റുകളിലായുള്ള 57 ലിറ്റർ മദ്യം കണ്ടെടുത്തു. ബേബിയുടെ വീട്ടിൽ 16 കുപ്പികളിലായി വിൽപ്പനക്ക് ശേഷം ഉണ്ടായിരുന്ന 8 ലിറ്റർ മദ്യവും കണ്ടെടുത്തു. തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി ആർ ഹരിനന്ദനന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി യു ഹരിഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ്
ഇവരെ അറസ്റ്റ് ചെയ്തത്.

പീച്ചി മണ്ടൻചിറയിൽ ഉള്ള ജോർജ്ജ് തന്റെ വീടിനുള്ളിലാണ് മദ്യവിൽപ്പന നടത്തിയിരുന്നത്. ജോർജിനെ ഈ വർഷം ഫെബ്രുവരിയിൽ ആൾട്ടോ കാർ ബാറാക്കി , 37.5 ലിറ്റർ മദ്യം വിൽപ്പന നടത്തിയതിന് കേസെടുത്തിരുന്നു. കാറ് കേസിൽ പെട്ടപ്പോൾ വീട് മദ്യവിൽപ്പനക്കായി ഒരുക്കുകയായിരുന്നു.

കട്ടിലപ്പൂത്ത് ലോക് ഡൗൺ സമയത്ത് ബേബിയും അനുജൻ തങ്കച്ചനും സ്ഥിരമായി മദ്യവിൽപ്പന നടത്തിയിരുന്നു. തങ്കച്ചനെ ഈ വർഷം മാർച്ചിൽ അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു.

പ്രിവന്റീവ് ഓഫിസർമാരായ കെ.എം സജീവ്, റ്റി ആർ സുനിൽകുമാർ , കെ വി രാജേഷ്. സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ ആർ രാജ്യം ഇർഷാദ് .പി., റ്റി സി വിപിൻ, റ്റി എസ് സനിഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.