- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിലെ വീട്ടിൽ നിന്ന് ബൈക്ക് മോഷണം; 22 കാരൻ പിടിയിൽ; അറസ്റ്റിലായത് ഒന്നേകാൽ ലക്ഷത്തിന്റെ ബൈക്കിൽ കറങ്ങി നടക്കുമ്പോൾ
ആലുവ: കുഞ്ഞുണ്ണിക്കര ഭാഗത്തെ വീട്ടിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ചയാളെ ആലുവ പൊലീസ് അറസറ്റ് ചെയ്തു. പാലക്കാട് വല്ലപ്പുഴ മനക്കത്തോടി വീട്ടിൽ അനീസ് ബാബു (22)നെയാണ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 19 ന് ആണ് മോഷണം നടത്തിയത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുമ്പോഴാണ് പിടിയിലാകുന്നത്. കളമശേരിയിൽ വാടകക്ക് താമസിക്കുന്ന ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.
അന്വേഷണ സംഘത്തിൽ എസ്. ഐ.മാരായ ടി.സി രാജൻ, ജോയ് മത്തായി സി.പി. ഒ മാരായ മാഹിൻ ഷാ അബൂബക്കർ, അമീർ, മുനീർ, സേതു എന്നിവരാണുള്ളത്.
Next Story