- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ മധ്യവയസ്‌കൻ പിടിയിൽ; അറസ്റ്റിലായത് പെരുമ്പാവൂർ സ്വദേശി രാജു
പെരുമ്പാവൂർ: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മധ്യവയസ്‌കൻ പിടിയിൽ. കടുവാൾ സലിം ക്വാർട്ടേഴ്‌സിൽ വാടകയ്ക്കു താമസിക്കുന്ന വട്ടേക്കാട്ട് വീട്ടിൽ രാജു (53) ആണ് പൊലീസ് പിടിയിലായത്. കൽപ്പണിക്കാരനായ ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.
വീടിനടുത്ത് പണിക്കായി എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പെരുമ്പാവൂർ ഇൻസ്‌പെക്ടർ സി ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ മറൈൻ ഡ്രൈവിന് സമീപത്തുനിന്നുമാണ് രാജുവിനെ പിടികൂടിയത്.
Next Story