- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പിലായപ്പോൾ പരിചരിക്കാൻ എത്തിയ ഹോംനഴ്സിനെ നോട്ടമിട്ടു; അസുഖം ഭേദമായപ്പോൾ പലവട്ടം യുവതിയെ പീഡിപ്പിച്ചു; ചീമേനിയിൽ പാലിയേറ്റീവ് കെയർ വാഹന ഡ്രൈവർക്ക് എതിരെ കേസ്
ചീമേനി: ഭർത്യമതിയും രണ്ടു മക്കളുടെ മാതാവുമായ മുപ്പത്തിയെട്ടുകാരിയെ ബലാൽസംഗം ചെയ്ത യുവ ഡ്രൈവർക്കെതിരെ കേസ് പാലിയേറ്റീവ് കെയർ വാഹനത്തിന്റെ ഡ്രൈവറാണ് അവശത അനുഭവിക്കുന്ന ഘട്ടത്തിൽ പരിചരിക്കാനെത്തിയ ഹോംനഴ്സായ യുവതിയെ ബലാത്സംഗം ചെയ്തത്.
യുവതിയുടെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാലിയേറ്റീവ് കെയർ വാഹനത്തിന്റെ ഡ്രൈവർ കൊടക്കാട് വെള്ളച്ചാലിലെ ബിജുവിനെതിരെയാണ് യുവതിയുടെ പരാതിയിൽ കേസെടുത്തത്.
പാലിയേറ്റിവ് കെയർ വാനിന്റെ ഇപ്പോഴത്തെ ഡ്രൈവറായ ബിജു രണ്ടു വർഷം മുമ്പ അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ഈ സമയത്ത് തന്നെ പരിചരിക്കാനെത്തിയ ഹോംനഴ്സിനെ അസുഖം ഭേദമായപ്പോൾ പലതവണകളിലായി ബലാത്സംഗം ചെയ്തതെന്നാണ് പരാതി. കേസെടുത്ത വിവരമറിഞ്ഞ യുവാവ് ഒളിവിൽ പോയി
Next Story