- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് 13 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: വണ്ടന്മേട് സ്വദേശിയായ യുവാവ് അറസ്റ്റിൽ; പെൺകുട്ടിയെ കാണാതായത് മൂന്നുദിവസം മുമ്പ്
ഇടുക്കി: പ്രണയം നടിച്ച് 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വണ്ടന്മേട് സ്വദേശി പ്രമോദ് ആണ് പിടിയിലായത്. സോഷ്യൽ മീഡിയവഴിയാണ് പ്രമോദ് പെൺകുട്ടിയുമായി അടുത്തത്. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശിയായ 13 കാരിയെ മൂന്ന് ദിവസം മുൻപാണ് വീട്ടിൽ നിന്നും കാണാതാവുന്നത്.
തുടർന്ന് വണ്ടിപ്പെരിയാർ സിഐ റ്റി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വണ്ടന്മേട് സ്വദേശി പുത്തൻവീട്ടിൽ പ്രമോദ് അറസ്റ്റിലാവുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പീഡന വിവരം പുറത്ത് വരികയായിരുന്നു.
മൂന്ന് മാസത്തിലേറെയായി സമൂഹ മാധ്യമത്തിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രമോദ്, പ്രണയം നടിച്ച് വീട്ടിൽ നിന്നും വിളിച്ചിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, കുട്ടിയെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുപോയി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.