ആലുവ : റസിഡൻസ് അസോസിയേഷന്റെ വാട്‌സ്അപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചോറ്റാനിക്കര കുരിയക്കാട് വട്ടുകളത്തിൽ ജോസഫ് ജോർജ് (43)നെയാണ് ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. വാട്‌സ്അപ്പ് ഗ്രൂപ്പിൽ ഒരംഗം മലവെള്ളപാച്ചിലിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് ഇയാൾ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരി പോസ്റ്റ് ചെയ്ത വീഡിയോ ഇത്തരത്തിലുള്ളതാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും, അപകീർത്തിപ്പെടുത്താനുമാണ് ഇയാൾ ചിത്രം ഇത്തരത്തിൽ പ്രചരിപ്പിച്ചത്. എസ് എച്ച്. ഒ എം.ബി.ലത്തീഫ്, എസ് ഐ എം.ജെ.ഷാജി, എസ് സി പി ഒ പി.എം.തൽഹത്ത്, സി പി ഒ മാരായ ജെറി കുര്യാക്കോസ്, വികാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.