തൃശൂർ : മാരക മയക്കുമരുന്നായ എം.ഡി.എം എ കൈവശം വച്ചതിന് 3 യുവാക്കൾ അറസ്റ്റിൽ. പനമുക്ക് സ്വദേശികളായ ചുള്ളിവളപ്പിൽ അഭിജിത്ത് (24)ചുള്ളിപ്പറമ്പിൽ അർജ്ജുൻ (19) എന്നിവരെ പനമുക്ക് റോഡിൽ നിന്നും 11 ഗ്രാം എം ഡി എം യുമായും വട്ടപ്പിന്നി സ്വദേശി തയ്യിൽ വീട്ടിൽ വൈശാഖി(24)നെ 3.6 ഗ്രാം എം ഡി എം എ യുമായി വട്ടപ്പിന്നിയിൽ നിന്നുമാണ് അറസ്റ്റുചെയ്തത്.

എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനൻ .ടി .ആറിന്റെ നേതൃത്വത്തിൽ പനമുക്ക്, വട്ടപ്പിന്നി പ്രദേശങ്ങളിൽ നടത്തിയ രാത്രികാല പെട്രോളിംങ്ങിലാണ് ഇവരെ പിടികൂടിയത്.എം മെത്ത് എന്നീ ചുരുക്കപേരുകളിൽ യുവാക്കൾക്കിടയിൽ അടുത്തകാലത്തായി വ്യാപക പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നാണ് എം ഡി എം എ.

ക്രിസ്റ്റൽ രൂപത്തിലുള്ള ഈ മയക്കുമരുന്നിന്റെ ഉപയോഗം മനുഷ്യരിൽ മാരകമായ മാനസിക വൈകല്യങ്ങളും ശാരീരികപ്രശ്നങ്ങളും സൃഷ്ടിക്കുന്നവയാണ്.അറസ്റ്റിലായവർ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച 2 ബൈക്കുകൾ കസ്റ്റഡിയിൽ എടുത്തു.അര ഗ്രാമിന് മുകളിൽ എം ഡി എം എ കൈവശം വയ്ക്കുന്നത് 10 വർഷം തടവും 10 ഗ്രാമിന് മുകളിൽ സൂക്ഷിക്കുന്നത് 20 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

പാർട്ടി ഡ്രഗ് എന്ന രീതിയിൽ യുവാക്കൾക്കിടയിലെ വമ്പിച്ച പ്രചാരമാണ് ഇത്ര കടുത്ത ശിക്ഷയിലും ഇതിന്റെ വിൽപ്പനയിൽ വർദ്ധിക്കുന്നതിന് കാരണമായി വിലയിരുത്തുന്നത്.ഒരു ഗ്രാമിന് 3000 രൂപ നിരക്കിലാണ് ഈ മയക്കുമരുന്ന് ബ്ലാക്ക് മാർക്കറ്റിൽ വിൽപ്പന നടത്തുന്നത്.കഴിഞ്ഞ ദിവസം തൃശൂർ ടൗണിൽ നിന്നും പിടിച്ച 42 ഗ്രാം ഹാഷിഷ് ഓയിൽ പ്രതികളിൽ നിന്നുള്ള സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

എ.ഇ.ഐ. മാരായ സുധീർ കെ.കെ ,ഹരീഷ് സി.യു ,പ്രിവന്റീവ് ഓഫീസർമാരായ സജീവ് കെ.എം ,കൃഷ്ണരാജ് പി എസ്, സുനിൽകുമാർ റ്റി ആർ , രാജേഷ്.കെ.വി സി ഇ ഒ മാരായ അനിൽ പ്രസാദ് ,സനീഷ് കുമാർ റ്റി എസ്, ജോസഫ് ,വിപിൻ റ്റി സി, ഇർഷാദ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം അറസ്റ്റും തെളിവെടുപ്പും നടത്തിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു..