- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്: ആലുവയിൽ ഒരാൾ അറസ്റ്റിൽ
ആലുവ:ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മാലിപ്പുറം വളപ്പ് മാങ്ങാരപ്പറമ്പിൽ അബ്ദുൾ സമദ് (26) നെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്. എളങ്കുന്നപ്പുഴ ഈരത്തറ വീട്ടിൽ രാജഗോപാൽ (62) ആണ് കൊല്ലപ്പെട്ടത്. ഇവർ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വീടുകയറി രാജഗോപാലനെ മർദ്ദിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക്, ആലുവ ഡി.വൈ.എസ്‌പി ശിവൻകുട്ടി, ഇൻസ്‌പെക്ടർമാരായ രാജൻ.കെ.അരമന, എം.കെ മുരളി, വി.ജയകുമാർ, എസ് ഐ എ.കെ സുധീർ, എഎസ്ഐമാരായ സി.എ ഷാഹിർ, കെ.കെ.ദേവരാജ്, എസ് സി പി ഒ മാരായ ഗിരിജാവല്ലഭൻ, സ്വരാഭ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Next Story