- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിച്ച കേസ്: ആലുവയിൽ ഒഡിഷ സ്വദേശി അറസ്റ്റിൽ
ആലുവ: അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ ഒഡിഷയിലേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒഡീഷ റായിഗഡ സ്വദേശി ജയാസൻ ബാഗ് (കിഷൻ 27 ) നെയാണ് കോടനാട് പൊലീസ് ഒഡിഷയിൽ നിന്നും അറസ്റ്റ് ചെയ്തത്.
2019 ഒക്ടോബറിലാണ് സംഭവം. ബീഹാർ സ്വദേശികളുടെ മകളും, സ്‌ക്കൂൾ വിദ്യാർത്ഥിനിയുമായ കുട്ടിയെ ഇയാൾ ഒഡിഷയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം ഇയാൾ പെൺകുട്ടിയെ വാഹനത്തിൽ കേരളത്തിലേക്ക് കയറ്റിവിട്ടു. തുടർന്ന് ഒളിവിൽ പോയി.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, സംഘം നക്‌സൽ ബാധിത പ്രദേശമായ മുനിഗുഡയിൽനിന്നും പ്രതിയെ സാഹസികമായി പിടികൂടുകയുമായിരുന്നു. കോടനാട് ഇൻസ്‌പെക്ടർ സജി മർക്കോസ്, എസ്‌ഐ രാജേന്ദ്രൻ, എഎസ്ഐ മാരായ ലാൽ .ജി ,പ്രദീപ് കുമാർ, സി.പി.ഒ നജാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.