- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥി തൊഴിലാളികളുടെ ക്യാമ്പിലെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പെരുമ്പാവൂരിൽ 51 കാരൻ അറസ്റ്റിൽ
പെരുമ്പാവൂർ :അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ ഏഴുവയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്‌ക്കൻ അറസ്റ്റിൽ .അറയ്ക്കപ്പടി വെങ്ങോല ചൂണ്ടമല ഭാഗത്ത് പഴമ്പിള്ളിച്ചിറ വീട്ടിൽ സുബൈർ (51) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ മാതാപിതാക്കൾ കുട്ടികളെ വീട്ടിലാക്കി ജോലിക്കു പോയിരുന്ന അവസരത്തിലാണ് സുബൈർ കുട്ടികളെ ഉപദ്രവിച്ചത്. പെൺകുട്ടികൾ കളിക്കൂട്ടുകാരാണ്. ഇയാൾ ഇത്തരത്തിൽ ഇവിടുത്തെ മറ്റു കുട്ടികളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു.
Next Story