- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലക്കേസിലെ പ്രതി മറ്റൊരു കൊലപാതകക്കേസിൽ അറസ്റ്റിൽ; തിരൂരിൽ ഹസ്സൻ മോൻ അറസ്റ്റിലായത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
തിരൂർ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൽ ശ്രമിച്ച കേസിൽ ഒരാളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂർ കുട്ടിച്ചാത്തൻ പടി സ്വദേശി എരഞ്ഞിക്ക കത്ത് ഹസ്സൻ മോൻ (34) ആണ് അറസ്റ്റിലായത്. ആലത്തിയൂർ ബിബിൻ വധക്കേസിലും പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ ഏഴിന് രാത്രി കൈമലശ്ശേരി അങ്ങാടിയിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുവെന്നാണ് കേസ്.
പ്രതിയെ തിരൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതി റിമാന്റ് ചെയ്തു. തിരൂരങ്ങാടി കൊടിഞ്ഞിയിൽ മതംമാറിയ ഫൈസൽ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായ ബിബിദെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയായിരുന്നു ഹസ്സന്മോൻ. ഫൈസൽ വധത്തിൽ വർഗീയവാദികളുടെ പങ്ക് തെളിയിക്കപ്പെട്ടിരുന്നതിനാൽ ഈ കൊലപാതകവും വർഗീയസംഘങ്ങളുടെ പകരം വീട്ടലായാണ് കണക്കാക്കിയിരുന്നു.
നേരത്തെ അനിൽകുമാർ ആയിരുന്ന ഇയാൾ പിന്നീട് ഇസ്്ലാം മതം സ്വീകരിച്ച് ഫൈസൽ ആവുകയായിരുന്നു. മതം മാറിയതിലുള്ള വിദ്വേഷത്തിൽ തീവ്രവാദ ഗ്രൂപ്പുകൾ ഫൈസലിനെ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് തുടക്കം മുതലെ ആരോപണമുണ്ടായിരുന്നു. ഫൈസലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ ഇസ്്‌ലാമിക സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.ഗൾഫിൽ ജോലി ചെയ്തിരുന്ന ഫൈസൽ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാനിരിക്കേയാണ് കൊല്ലപ്പെട്ടത്.
അഞ്ചു വർഷമായി റിയാദിൽ ബദിയ്യയിൽ ഹൗസ് ഡ്രൈവറായിരുന്നു ഫൈസൽ. അവിടെവെച്ച് ഇസ്ലാം മതം സ്വീകരിച്ചു ഫൈസൽ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഫൈസലിന്റെ ഭാര്യ പ്രിയ എന്ന ജസ്ന, മക്കളായ ഫഹദ്, ഫായിസ്, ഫർസാന എന്നിവരും ഇസ്ലാം മതം സ്വീകരിച്ചിരുന്നു