പെരുമ്പാവൂർ: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടപ്പടി മൂന്നാംതോട് ഭാഗത്ത് പട്ടരുമഠം വീട്ടിൽ യൂസഫ് (43) നെയാണ് കുറുപ്പംപടി പൊലീസ് അറസറ്റ് ചെയ്തത്. ആയുധവുമായി വാഹനം തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിലെ പ്രതിയായ കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടിൽ ഫാത്തിമയെ അറസറ്റ് ചെയ്യാനെത്തിയ പൊലീസുദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പൊലീസുദ്യോഗസ്ഥയെ തള്ളിയിടുകയും, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തു. ബാങ്ക് സീസ് ചെയ്ത വാഹനം ആയുധവുമായി തടഞ്ഞ് നിർത്തി തട്ടിയെടുത്തു കൊണ്ടുപോയ കേസിൽ ഫാത്തിമ, ഭർത്താവ് ഹമീദ്, സഹായി നിഖിൽ എന്നിവരെയും പൊലീസ് പിന്നിട് അറസ്റ്റ് ചെയ്തു. ഹമീദിന്റെ സഹോദരൻ സ്വകാര്യ ബാങ്കിൽ നിന്ന് ലോണെടുത്ത് വാഹനം വാങ്ങുകയും കുടിശികയായതിനാൽ കോടതി ഉത്തരവിനെ തുടർന്ന് സീസ് ചെയ്തുകൊണ്ടുപോവുകയുമായിരുന്നു.

ഈ വാഹനമാണ് സംഘം തട്ടിയെടുത്തത്.അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ കെ.കെ അനിൽ, എഎസ്ഐ ഷിബു മാത്യു എസ്.സി.പി. ഒ മാരായ ഷിബു ജോൺ , സുനിൽ ഉസ്മാൻ എന്നിവരാണ് ഉണ്ടായിരുന്നതകോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു