ആലുവ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. വരാപ്പുഴ എടമ്പാടം ഭാഗത്ത് കാട്ടുകണ്ടത്തിൽ വീട്ടിൽ അതുൽ (അച്ചു 23) എന്നയാളെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി കുടുംബമായി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ മുപ്പതാം തീയതി രാത്രി അതിക്രമിച്ചുകയറി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ ബിനാനിപുരം പൊലീസ് ഇൻസ്‌പെക്ടർ സുനിൽ.വി.ആർ, സബ് ഇൻസ്‌പെക്ടർ സുധീർ, എഎസ്ഐ ആന്റണി, എസ്.സി.പി.ഒ മാരായ സുനിൽ കുമാർ, രജീഷ്, സി.പി.ഒ ഹരിഷ് എന്നിവരാണ് ഉണ്ടായിരുന്നത്.