- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
വീട്ടിൽ അതിക്രമിച്ച് കയറി കുട്ടികളുടെ മൊബൈൽ മോഷ്ടിച്ച കേസ്: മൂവാറ്റുപുഴയിൽ പ്രതിയെ പിടികൂടി
കോതമംഗലം :നഗരത്തിലെ വീട്ടിൽ പകൽ അതിക്രമിച്ച് കയറി കുട്ടികൾക്ക് പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കടന്നു കളഞ്ഞ കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി.
മുവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് കല്ലുങ്കകൂട്ടിൽ വീട്ടിൽ മനാഫ് (27) ആണ് മുവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഇരുപത്തി ഏഴാം തിയതി ആയിരുന്നു സംഭവം. കേസിലെ മറ്റൊരു പ്രതിയായ ഷമീർ നേരത്തെ പിടിയിൽ ആയിരുന്നു. മുവാറ്റുപുഴ ഇൻസ്പെക്ടർ സി.ജെ മാർട്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്‌ഐ.ശശികുമാർ, സീനിയർ സിപിഒ സുരേഷ് ചന്ദ്രൻ, ബേസിൽ സ്‌കറിയ, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story




