- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്നം സ്വദേശിയെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പറവൂരിൽ ഒരാൾ കൂടി അറസ്റ്റിൽ
പറവൂർ : മന്നം സ്വദേശിയെ മന്നം മില്ലുപടി ഭാഗത്ത് വച്ച് നാടൻ ബോംബെറിഞ്ഞ് ഭീതിപരത്തി വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കരുമാല്ലൂർ മനക്കപ്പടി കരോട്ടകാട്ടിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (25) എന്നയാളെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.
മറ്റൊരു പ്രതിയായ കെടാമംഗലം മച്ചായത്ത് പറമ്പ് വീട്ടിൽ വിപിൻ (വാരപ്പൻ 25 ), പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഏലൂർ സ്വദേശിനിയായ ശ്രീകല, തൃക്കാക്കര സ്വദേശിയായ അരുൺ, മുപ്പത്തടം സ്വദേശിയായ ഷെറിൻ എന്നിവരെ കേസിൽ പിടികൂടിയിട്ടുള്ളതാണ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ മുനമ്പം ഡി.വൈ.എസ്‌പി ബൈജു കുമാർ നോർത്ത് പറവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷോജോ വർഗീസ്, സബ്ഇൻസ്‌പെക്ടർ മാരായ പ്രശാന്ത് പി നായർ , അരുൺ തോമസ്, സലിം സി.പി.ഒ മാരായ റെജി, രഞ്ജിത്ത്, ദേവഷൈൻ, ബൈജു, അഫ്‌സൽ, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.