- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്തെ ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത കേസ്: രണ്ട് പ്രതികൾ പിടിയിൽ; ഒരാൾ എ.ടി.എം കവർച്ചാ ശ്രമമടക്കം പത്തോളം മോഷണ കേസുകളിലെ പ്രതി
മലപ്പുറം: മലപ്പുറത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ (22) എന്നിവരെ എറണാകുളത്തുവച്ച് പ്രത്യേക അന്വോഷണ സംഘം പിടികൂടി.
എ.ടി.എം കവർച്ചാ ശ്രമമടക്കം 10 ഓളം മോഷണകേസിലെ പ്രതിയാണ് ശരത്ത്. ഒന്നര മാസം മുൻപാണ് മോഷണ കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയത്. വീട്ടിൽ നിന്നും കുട്ടിയെ കാണാതായ സംഭവത്തിൽ മാൻ മിസ്സിംഗിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയത് അന്വോഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം കുട്ടിയെ എറണാംകുളം ലുലു മാളിൽ നിന്നും കണ്ടെത്തുന്നത്.
കുട്ടിയുടെ മൊഴിയിൽ രണ്ടു പേർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പറഞ്ഞിരുന്നെങ്കിലും ഇവരെ കുറിച്ചു യാതൊരു വിവരവും ലഭിച്ചിരുന്നില്ല.തുടർന്ന് പ്രത്യേക അന്വോഷണ സംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന്വോഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വോഷണത്തിൽ പ്രതികളെ എറണാംകുളം പറവൂരിൽ വച്ച് ഇന്ന് പുലർച്ചെ അറസ്റ്റു ചെയ്യുകയായിരുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ ന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്‌പി: പി.എം പ്രദീപ്, തേഞ്ഞിപ്പാലം ഇൻസ്പക്ടർ എൻ.ബി ഷൈജു എന്നിവരുടെ നേതൃത്വത്തിൽ തേഞ്ഞിപ്പാലം സബ് ഇൻസ്പക്ടർ പി. സംഗീത്, പുറമെസത്യനാഥന്മനാട്ട്, ശശികുണ്ടറക്കാട്, അബ്ദുൾഅസീസ് കെ., ഉണ്ണിക്കൃഷ്ണൻ മാരാത്ത്', സഞ്ജീവ് പി, എന്നിവരും എസ്‌ഐ സതീഷ് നാഥ്, എഎസ്ഐ രവീന്ദ്രൻ, വിജേഷ് പി.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.