- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളാറ്റിൽ കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസ്: ഒരാൾ അറസ്റ്റിൽ
പറവൂർ: ഫ്‌ളാറ്റിൽ കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വെടിമറ താണിപ്പാടം തോപ്പിൽ പറമ്പിൽ സജാദ് (33) നെയാണ് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22 ന് പുലർച്ചെ ഒരു മണിയോടെ അക്വാസിറ്റി ഫ്‌ളാറ്റ് സമുച്ചയത്തിലെ ആൽഫിൻ ടവർ ഫ്‌ളാറ്റിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് വീട്ടുടമയെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം മോഷണം നടത്തിയത്. ബുള്ളറ്റ്, എ.ടി.എം കാർഡ് അടങ്ങുന്ന പേഴ്‌സ് തുടങ്ങിയവയാണ് സംഘം കവർച്ച ചെയ്തത്. മൂവായിരം രൂപ ഗൂഗിൾ പേ വഴി മോഷ്ടാക്കളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫറും ചെയ്യിച്ചു.
രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കളാണ് കവർച്ച ചെയ്തത്. ഇൻസ്‌പെക്ടർ കെ.ഉണ്ണികൃഷ്ണൻ, സബ് ഇൻസ്‌പെക്ടർമാരായ കവിരാജ്, കെ.എസ് ജോഷി, എ എസ് ഐമാരയ കെ.ആർ.സുഭാഷ്, എസ് സി പി ഒമാരായ ബിജു, സനീഷ്, ജലിഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Next Story