- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ജനലിലൂടെ ഉറങ്ങിക്കിടന്ന യുവതിയുടെ കാലിൽ നിന്നും പാദസരവും, മൊബൈലും മോഷ്ടിച്ച് കേസ്: മുങ്ങിയ പ്രതി ഏഴുമാസത്തിന് ശേഷം പിടിയിൽ
മലപ്പുറം: രാത്രി വീട്ടിലെത്തി ജനവാതിൽ തുറന്ന് ഉറങ്ങിക്കടക്കുകയായിരുന്ന യുവതിയുടെ കാലിൽനിന്നും പാദസ്വരവും, മൊബൈലും മോഷ്ടിച്ച് മുങ്ങിയ പ്രതി ഏഴുമാസത്തിന് ശേഷം പിടിയിൽ. പൊന്നാനി വെളിയംങ്കോട് ചാലിൽ വീട്ടിൽ മുഹസിൻ (35) യാണ് താനൂർ പൊലീസ് പിടികൂടിയത്. താനൂർ നിറമരുതൂർ വള്ളിക്കാഞ്ഞിരം പള്ളിപ്പാട്ടു അനീഷിന്റെവീടിന്റെ ബെഡ് റൂമിന്റെ ജനൽ വാതിൽ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന അനീസിന്റെ ഭാര്യയുടെ കാലിൽ നിന്നും മൂന്ന്പവന്റെ സ്വർണ്ണ പാദസ്വരവും , ജനൽ വാതിലിൽ വെച്ചിരുന്ന പതിനായിരംരൂപ വില മതിക്കുന്ന റെഡ്മി കമ്പനിയുടെ മൊബൈൽ ഫോണും ഏപ്രിൽ മാസത്തിൽ മോഷണം നടത്തിയിരുന്നു.
താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നിർദ്ദേശപ്രകാരം മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ വിവിധ പ്രദേശങ്ങളിൽ ക്വട്ടേഴ്സുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് ചമ്രവട്ടത്ത് ക്വട്ടേഴ്സിൽ പ്രതി താമസിക്കുന്നതായി കണ്ടത്തിയത്. ഒരു മാസത്തിലെറെയായിനടത്തിയ രഹസ്യ നീക്കത്തിൽ ചമ്രവട്ടത്തെ ക്വാട്ടേഴ്സിൽ വച്ചാണ് പ്രതി പൊലീസിന്റെ കൈയിൽഅകപ്പെട്ടത്.
താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജ്, എസ് ,ഐമാരായ ശ്രീജിത്ത് , അഷ്‌റഫ്,സി പി ഒമാരായ സലേഷ്,സബറുദ്ധീൻ,റീന , നവീൻബാബു, അഭിമന്യു, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെപിടികൂടിയത്. പ്രതി മോഷ്ടിച്ച സ്വർണഭരണം തിരൂരിലുള്ള ജൂവലറിയിലും മെബൈൽ ഫോൺ മൊബൈൽ ഷോപ്പിലും വില്പന നടത്തുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
നിറമരുത്തൂർ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം വീടുകളിലും മറ്റും ഭീതി പരത്തി മോഷണം നടത്തിവന്നിരുന്ന ഒഴൂർ സ്വദേശി കുട്ടിമാക്കാന കത്ത് ഷാജഹാൻ എന്ന കുപ്രസിദ്ധ മോഷ്ടാവിനെ താനൂർ പൊലീസ് ടീം ഏർവാടിയിൽ നിന്നും പിടികൂടിയിരുന്നു , വീണ്ടും ഒരു വർഷം കഴിഞ്ഞപ്പോഴാണ് പ്രദേശത്ത് മോഷണം നടന്നത് , ഇത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി, പ്രദേശത്ത് മോഷണം നടത്തിയ പ്രതിയെ പിടികൂടിയതോടെ താനൂർ പൊലീസിന് അന്വേഷണ മികവിൽ മറ്റൊരു പൊൻ തൂവൽ ആയി മാറിയിരിക്കുകയാണ് ,പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു,
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്