മലപ്പുറം: പതിനാറുകാരന് മദ്യവും പുകയില ഉത്പന്നങ്ങളും നൽകിയ മദ്ധ്യവയസ്‌ക്കൻ പിടിയിൽ. വഴിക്കടവ് പുന്നക്കൽ താമസിക്കുന്ന പാറോപ്പാടത്ത് നാണി എന്ന സുബ്രഹ്മണ്യ(50)നെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിസങ്ങളായി കുട്ടിയിൽ വന്ന മാറ്റങ്ങൾ ആണ് സംഭവം പുറത്ത് അറിയാൻ ഇടയായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ വഴിക്കടവ് പൊലീസ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനിടെയണ് പ്രതിയെ വഴിക്കടവു അനമറിയിൽ നിന്നും പിടികൂടിയത്.

കുട്ടി ടർഫിൽ കളി കാണാൻ പോയപ്പോൾ പ്രതി കുട്ടിയുമായി സൗഹൃദം ഉണ്ടാക്കുകയും അത് മുതലെടുത്ത് ലഹരി പദാർതഥങ്ങൾ നിർബന്ധിച്ച് കൊടുക്കുകയായിരുനു. വഴിക്കടവ് പൊലീസിന്റെ അവസരോചിതായമായ ഇടപെടൽ ആണ് പതിനാറുകാരനെ ലഹരി മാഫിയ യിൽനിന്ന് രക്ഷപ്പെടുത്തിയത്. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീർ. , എസ്‌ഐ .തോമസ് കുട്ടി ജോസഫ്, പൊലീസ് കാരായ സുനു നൈനാൻ ,റിയാസ് ചീനി, പി. ജിതിൻ ,പി.വി നിഖിൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരനേഷണം നടത്തുന്നത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു.