മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറത്ത് പിടികൂടിയ ഹാൻസ് ഫാക്ടറിയിൽനിന്നും ഹാൻസ് പാക്കുകൾ വ്യാപാരികൾക്കു നൽകിയിരുന്നത് എട്ടു രൂപക്കെന്ന് മൊഴി. മലപ്പുറത്ത് പിടികൂടിയ ഹാൻസ് ഫാക്ടറിയിൽനിന്നും വ്യാപാരികൾക്കാണ് എട്ടു രൂപക്കു നൽകിരുന്നതെന്നാണ് മൊഴി. ചിലയിടങ്ങളിൽ ഏജന്റുമാർ മുഖേന വിൽപന നടത്തുമ്പോൾ അവിടെ 13 രൂപക്കുവരെയാകും വിൽപന. പുറത്തുനിന്നുള്ള ഹാൻസുകളും കച്ചവടക്കാർക്കു ലഭിക്കുന്നത് 13 മുതൽ 18 രൂപവരെയാണ്. എന്നാൽ ഇവ ആവശ്യക്കാർക്കു നൽകുന്നത് 30മുതൽ 50രൂപക്കുവരെയാണ്. ഫാക്ടറിയിൽ ഒരു പാക്ക് ഹാൻസുണ്ടാക്കാൻ ഏകദേശം ചെലവ് വരുന്നത് മൂന്ന് രൂപക്ക് താഴേയാണെന്നാണ് പൊലീസിന് ലഭിച്ച വിവരങ്ങൾ. പിടിയിലായ പ്രതികളിൽനിന്നും ലഭിച്ച വിവരങ്ങൾ കൂടുതൽ പരിശോധന നടത്തി വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി കഴിഞ്ഞ ദിവസം മലപ്പുറത്ത് കണ്ടെത്തിയത്. പരിശോധനയിൽ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി നാലു പേരാണ് പിടിയിലായത്. മലപ്പുറം വേങ്ങര വട്ടപ്പൊന്ത ' എന്ന സ്ഥലത്താണ് ആളൊഴിഞ്ഞ 'റബ്ബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയാണ് പിടികൂടിയത്. അന്വോഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ടു പാക്കങ്ങിങ്ങ് യന്ത്രങ്ങളും സാമഗ്രികളും നിരോധിത പുകയിലയടക്കം അരക്കോടിയോളം രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തു.

രഹസ്യവിവരം. കിട്ടിയതനുസരിച്ചു ജില്ലാ ആന്റി നാർക്കോട്ടിക് സെപഷ്യൽ ആക്ഷൻ ഫോഴ്‌സ നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്ന് മൊത്തമായി കൊണ്ടുവന്ന് യന്ത്രസഹായത്തോടെ ചെറിയ പാക്കറ്റുകളാക്കു ന്നതിനിടയിൽ ഇവ പിടിച്ചെടുത്തത്.സംഭവുമായി ബന്ധപ്പെട്ട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36) വേങ്ങര കച്ചേരിപ്പടി സ്വദേശി കെ കെ അഫ്‌സൽ 30, എ ആർ നഗർ കൊളപ്പുറം സ്വദേശി കെ ടി മുഹമ്മദ് സുഹൈൽ 25 ഡൽഹി സ്വദേശി അസ്ലം 23 എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

വട്ട പൊന്ത എം ഇ എസ് സ്‌കൂളിനടുത്ത് ഇരുനില നില വീട് വാടകക്കെടുത്തായിരുന്നു പ്രതികൾ ഹാൻസ് പാക്കിങ്ങ് യൂണിറ്റ് നടത്തിയിരുന്നത്. പട്ടാമ്പി സ്വദേശി ഹംസയാണ് യൂണിറ്റിന്റെ നടത്തിപ്പുകാരൻ മറ്റുള്ളവർ ഇവിടെത്തെ ജോലിക്കാരായിരുന്നു. ബാംഗ്ലൂരിൽ നിന്ന് മത്സ്യം, കോഴി എന്നിവ കൊണ്ടുവരുന്ന ലോറികളിൽ നിരോധിക പുകയില മൊത്തമായി കൊണ്ട് വന്ന് പ്രത്യേക രാസവസ്തുക്കൾ കൂട്ടിയോജിപ്പിച്ച് യന്ത്രസഹായത്തോടെ ചെറിയ പാക്കറ്റുകളാക്കി മാറ്റി പെരുമ്പാവൂർ ,ഈരാട്ടു പേട്ട, ചെന്നൈ എന്നിവിടങ്ങളിലേക്ക് വില്പനക്കായി ആഡംബര വാഹനങ്ങളുപയോഗിച്ച് കയറ്റി അയക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്: പാക്ക് ചെയ്യാൻ ആവശ്യമായ വിവിധ യന്ത്രങ്ങളും കെട്ടു കണക്കിന് പ്രിന്റഡ് റാപ്പറുകളും കേന്ദ്രത്തിൽ നിന്ന് പൊലിസ് പിടിച്ചെടുത്തു. ബീഡി നിർമ്മാണ യൂണിറ്റെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് നാലു മാസം മുമ്പ് ഇവിടെ ഹാൻസ് പേക്കിങ്ങ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്

റെയ്ഡിന് മലപ്പുറം ഡിവൈഎസ്‌പി പി.എം. പ്രദീപിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.വേങ്ങര എസ്എച്ച് ഒ പി കെ മുഹമ്മദ് ഹനീഫ, നാർക്കോട്ടിക് സ്‌ക്വാഡ് എസ് ഐമാരായ കുണ്ടറക്കാട് ശശി,സത്യനാഥന്മനാട്ട്, കാരിയോട്ട്അബ്ദുൽ അസീസ്, എ എസ് ഐഉണ്ണിക്കൃഷ്ണൻ മാരാത്ത്, സി വിൽ ഓഫിസർ പി സഞ്ജീവ് വേങ്ങര എസ് ഐ ടി കെ ഉണ്ണിക്കൃഷ്ണൻ, ' എഎസ്‌ഐമാരായ അശോകൻ, മോഹൻദാസ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു