- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ കറങ്ങി നടന്ന് കണ്ടുവച്ച് രാത്രി മോഷണം; കോതമംഗലത്ത് റബ്ബർ റോളറുകൾ മോഷ്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ
കോതമംഗലം: റബ്ബർ റോളറുകൾ മോഷ്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. ഭൂതത്താൻകെട്ട് സ്വദേശികളായ കാഞ്ഞിരം വിളയിൽ ബിനു (പൊടിയൻ 30), ഒറവുങ്കചാലിൽ വീട്ടിൽ സൈക്കോ (39), പീടികയിൽ വീട്ടിൽ സലാം (41) എന്നിവരാണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്. ഭൂതത്താൻകെട്ട് ഭാഗത്തു നിന്നുമാണ് സംഘം റബ്ബർ റോളറുകൾ മോഷ്ടിച്ചത്.
പകൽ സമയം കറങ്ങി നടന്ന് റോളറുകൾ കണ്ടുവയ്ക്കുകയും രാത്രി മോഷ്ടിക്കുകയുമാണ് ഇവരുടെ രീതി. മൂന്നു റോളറുകളാണ് സംഘം മോഷ്ടിച്ചത്. ഉടമസ്ഥരുടെ പരാതിയെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. എസ്.എച്ച്. ഒ ബേസിൽ തോമസ്, എസ്‌ഐമാരായ മാഹിൻ സലിം, എം ടി റെജി, എഎസ്ഐ മാരായ രഘുനാഥ്, മുഹമ്മദ് സി.പി.ഒമാരായ ഷിയാസ്, ദീലിപ്, പ്രദീപ്, അജിംസ്, ജിതേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.