- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യാസഹോദരിയായ 17 കാരിയെ പീഡിപ്പിച്ച കേസ്: യുവാവ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി; ശിക്ഷ 24 ന്
മലപ്പുറം: മലപ്പുറം തുവ്വൂരിൽ ഭാര്യാ സഹോദരിയായ 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി. ഒരു തവണ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായുമാണ് കേസ്.
യുവാവ് കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്‌സോ അതിവേഗ കോടതി പ്രതിക്കുള്ള ശിക്ഷ ഈമാസം 24ന് വിധിക്കും. ജഡ്ജി പി ടി പ്രകാശനാണ് വിധി പ്രസ്താവിക്കുക. കോഴിക്കോട് കാക്കൂർ സ്വദേശിയായ 33കാരനാണ് പ്രതി. 2014 ഏപ്രിൽ 25നായിരുന്നു തുവ്വൂർ സ്വദേശിനിയുമായുള്ള പ്രതിയുടെ വിവാഹം.
ദമ്പതികൾ എംഎസ്സി ക്രൂയിസ് കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യക്ക് അവധി ലഭിക്കാത്തതിനാൽ 2018 ജൂലൈ 29ന് തനിച്ചാണ് യുവാവ് തുവ്വൂരിലെ വീട്ടിലെത്തിയത്. പിറ്റേന്ന് ഭാര്യാമാതാവ് പരീക്ഷയെഴുതാനായി പോയി. ഭാര്യാപിതാവും ഇവർക്കൊപ്പം പോയതോടെ വീട്ടിൽ പെൺകുട്ടിയും പ്രതിയും തനിച്ചായി.
ഇവിടെ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി 2018 ഒക്ടോബറിൽ ലീവ് തീർന്ന് പോകുന്നതുവരെ പലതവണ ആവർത്തിച്ചതായും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡനം.
2019 ജൂലൈ അഞ്ചിന് പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് 11ന് യുവാവ് അറസ്റ്റിലാവുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നൽകിയ കേസ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിലവിലുണ്ട്.