- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
മോഷണത്തിനിടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ; അകത്തായത് പെരുമ്പാവൂരിൽ വീടിന്റെ രണ്ടാം നിലയിൽ കവർച്ച നടത്തുമ്പോൾ
പെരുമ്പാവൂർ: മോഷണം നടത്തുന്നതിനിടയിൽ മൂന്ന് അതിഥി തൊഴിലാളികൾ പൊലീസിന്റെ പിടിയിൽ. ആസ്സാം സ്വദേശികളായ ആഷിക്കുൽ ഇസ്ല്‌ലാം (26), ജമീർ അലി (26), വെസ്റ്റ് ബംഗാൾ സ്വദേശി സജിബുൾ (22) എന്നിവരെയാണ് മോഷണത്തിനിടയിൽ പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
പാലക്കാട്ടുതാഴത്തുള്ള വീടിന്റെ മുകളിലത്തെ നിലയിൽ ജനൽ തുറന്ന് അകത്ത് കയറി മോഷണം നടത്തുന്നതിനിടയിൽ പൊലീസ് ഇവരെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ആഷിക്കുൾ ഇസ്ല്‌ലാമിന്റെ പേരിൽ പെരുമ്പാവൂർ സ്റ്റേഷനിൽ മൂന്ന് കേസ്സുകളുണ്ട്. 
എസ് എച്ച് ഒ രഞ്ജിത്ത്, എസ് ഐ റിൻസ് എം തോമസ്, എ എസ് ഐ അനിൽ പി വർഗ്ഗീസ് എസ് സി പി ഒ അഷറഫ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Next Story




