- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിക്ക് സമീപം കാർ നിർത്തി വിശ്രമിച്ച യുവാവിന് എക്സൈസിനെ കണ്ടപ്പോൾ പരുങ്ങൽ; കോതമംഗലത്ത് ഹാഷിഷ് ഓയിലുമായി 30 കാരൻ അറസ്റ്റിൽ
കോതമംഗലം: കോതമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. പള്ളിക്ക് സമീപം കാർ നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്ന യുവാവിന് എക്സൈസ് സംഘത്തെ കണ്ടപ്പോൾ പരുങ്ങൽ. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
335 ഗ്രാം ഹാഷിഷ് ഓയിലുമായി കുത്തുകുഴി അമ്പാട്ട് വീട്ടിൽ ക്രസ്റ്റിൻ ജോസിനെയാണ്(30)കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്. മാരമംഗലം സെന്റ് ജോർജ് പള്ളിക്ക് സമീപം റോഡിൽ കാർ പാർക്ക് ചെയ്ത് ആവശ്യക്കാരനെ കാത്തുനിൽക്കുന്നതിനിടെയാണ് ക്രിസ്റ്റിൻ പിടിയിലാവുന്നത്.
ഇവിടെ കാർ നിർത്തിയിട്ടാൽ ആരും സംശയിക്കില്ലന്നുള്ള കണക്കുകൂട്ടലിലാണ് കിസ്റ്റിൻ ഓയിൽ കൈമാറ്റത്തിനായി പള്ളിയുടെ സമീപപ്രദേശം തന്നെ തിരഞ്ഞെടുത്തതെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം. മൂന്നാഴ്ച മുൻപ് അങ്കമാലി സ്വദേശി ബിന്റോയിൽ നിന്നും ഒന്നരലക്ഷം രൂപയ്ക്കാണ് താൻ ഒരു കിലോ ഹാഷിഷ് ഓയിൽ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ ക്രിസ്റ്റിൻ ഉദ്യോഗസ്ഥ സംഘത്തോട് പറഞ്ഞു.
നിസ്സാര അളവിൽ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലാക്കിയിരുന്ന വിൽപ്പന. 500,1000,2000 എന്നീ നിരക്കുകളിലാണ് ഇയാൾ ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. വീട്ടിൽ വച്ച് ബോട്ടിലുകളിൽ നിറയ്ക്കാനും മറ്റും സാഹചര്യമില്ലാത്തതിനാൽ ആൾ സഞ്ചാരം കുറഞ്ഞ പാതകളിൽ കാറിലെത്തിയാണ് വിൽപ്പനയ്ക്കായി ബോട്ടിൽ തയ്യാറാക്കിയരുന്നതെന്നും ഇയാൾ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ നിയാസ് ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സിദ്ദീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിമ്മി, എൽദോ കെ സി, ഡ്രൈവർ എംസി ജയൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
മറുനാടന് മലയാളി ലേഖകന്.