- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ മയക്ക് സ്പ്രെ മുഖത്തടിച്ച് മോഷണം; പ്രതി അറസ്റ്റിൽ; ബോധം കെടുത്തി കവർന്നത് പണവും, ടാബും, മൊബൈൽ ഫോണും
മലപ്പുറം: ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്ക് സ്പ്രെ മുഖത്തടിച്ച് ബോധം കെടുത്തി പണവും, ടാബും, മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട് മുഹമ്മദ് ഷെരീഫ് എന്ന പന്തൽ ബാപ്പു (33) നെയാണ് വളാഞ്ചേരി പൊലീസ്ഇൻസ്പെക്ടർ കെ.ജെ. ജിനേഷും, സബ് ഇൻസ്പെക്ടർ മുഹമ്മദ്റഫീക്കും സംഘവും അറസ്റ്റ്ചെയ്തത്.
അങ്ങാടിപ്പുറത്തുള്ള ബാറിൽ നിന്നുംപരിചയപ്പെട്ട പുത്തനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. സഹോദരിയുടെ കുട്ടി ആശുപത്രിയിലാണെന്നും വീട്ടിൽ നിന്നും പണം എടുത്തു നൽകണമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് യുവാവിനെ ഒപ്പം കൂട്ടിയ പ്രതി ആതവനാട് പരിധിക്കടുത്തുള്ള കൊടക്കാട് ഹിൽസ് എന്ന ഒഴിഞ്ഞസ്ഥലത്ത് എത്തിക്കുകയും യുവവിന്റെ മുഖത്ത് മയക്കുസ്പ്രേ അടിക്കുകയുമായിരുന്നു.
പ്രതിയെ പെരുമ്പാവൂരിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതി ഇതിനുമുമ്പും സമാന രീതിയിൽ പല കളവു കേസിലും പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ട്. ഇതാണ ്പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐ അബ്ദുൽ അസീസ്, സിവിൽ പൊലീസ് ഓഫീസറായ രജീഷ്, അഖിൽ, ശ്രീജിത്ത്, അബ്ദുൽ റഷീദ് എന്നിവരുമുണ്ടായിരുന്നു.