- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാട്സാപ്പിലൂടെയും നേരിട്ടും മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം; മലപ്പുറം വഴിക്കടവിൽ ഒരാൾ പിടിയിൽ
മലപ്പുറം: മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ ഒരാൾ പിടിയിൽ. വഴിക്കടവ് കാരക്കോട് പള്ളത്ത് സുനിൽ കുമാർ ( 46 )ആണ് അറസ്റ്റിലായത്. വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ മണിമൂളിയിൽ വച്ചാണ് പിടിയിലായത്. വാട്സാപ്പിലൂടെയും നേരിട്ടും മൂന്നക്ക നമ്പറുകൾ ശേഖരിച്ച് ലോട്ടറി ചൂതാട്ടം നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കേരള ഗെയിമിങ്, ലോട്ടറി റെഗുലേഷൻസ് ആക്ടുകൾ പ്രകാരമാണ് കേസെടുത്തത്.
കേരള ലോട്ടറിക്ക് സമാന്തരമായാണ് ഒറ്റ നമ്പർ എഴുത്തു ലോട്ടറി സംഘം പ്രവർത്തിക്കുന്നത്. ഫലം വരുന്നതിന് മുമ്പ് അവസാന മൂന്നക്ക നമ്പർ എഴുതി വാങ്ങും. ശരിയായാൽ പണം നൽകുന്ന രീതിയിലാണു തട്ടിപ്പ്. ലക്ഷക്കണക്കിനു രൂപയുടെ ഇടപാട് ഇത്തരത്തിൽ സമാന്തര ലോട്ടറിയിലൂടെ നടന്നിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രത്യേക അന്വേഷണ സംഘത്തിൽ വഴിക്കടവ് എസ് ഐ അജയകുമാർ.ടി,പൊലീസുകാരായ അനു മാത്യു, റിയാസ് ചീനി, ശ്രീകാന്ത് എസ്, അഭിലാഷ് കെ. എന്നിവരുമുണ്ടായിരുന്നു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.