- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ മിനിവാനുമായി കടന്ന് മോഷ്ടാവ്; മണിക്കൂറുകൾക്കകം കാലടി പൊലീസിന്റെ വലയിൽ
കാലടി :മോഷണം പോയ വാഹനം മണിക്കൂറുകൾക്കകം കണ്ടെടുത്ത് മോഷ്ടാവിനെയും പിടികൂടി കാലടി പൊലീസ്. ഇടുക്കി കുഞ്ചിത്തണ്ണി തോക്കുപാറ പുളിക്കൽ വീട്ടിൽ നിസാർ (37) നെയാണ് പിടികൂടിയത്. ചെങ്ങൽ വട്ടത്തറ ജംഗ്ഷനിലെ സ്ഥാപനത്തിൽ നിന്നുമാണ് പുലർച്ചെ മിനി വാനുമായി മോഷ്ടാവ് കടന്നു കളഞ്ഞത്.
സി.സി.ടി.വിയിൽ നിന്നും വാഹനം മോഷ്ടിക്കുന്നതിന്റെ ദൃശ്യം കിട്ടി. പ്രത്യേക ടീം രൂപീകരിച്ച് ജില്ലയാകെ അന്വേഷണം വ്യാപിപ്പിച്ചു. സ്റ്റേഷനുകളിലേക്ക് സന്ദേശം അയച്ചു. അന്വേഷണത്തിനിടയിൽ മോഷ്ടാവിനെ പെരുമ്പാവൂരിൽ കണ്ടെത്തി. പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനം ബോയ്‌സ് സ്‌ക്കൂൾ ഗ്രൗണ്ടിന് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു.
എസ്.എച്ച്.ഒ ബി.സന്തോഷ്, എസ്‌ഐമാരായ ടി.ബി.ബിബിൻ, പോളി, എഎസ്ഐ അബ്ദുൾ സത്താർ എസ്.സി.പി.ഒ മാരായ മനോജ്, അനിൽ കുമാർ, ഇഗ്‌നേഷ്യസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.