- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച കേസ്; ആലുവയിൽ നാലുപേർ അറസ്റ്റിൽ
ആലുവ : പൊലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. മാറമ്പിള്ളി മുടിക്കൽ പള്ളിക്കവല നെടിയാൻ വീട്ടിൽ അജിംസ് ഇബ്രാഹിം (33), വെങ്ങോല കണ്ടന്തറ കൊപ്പറമ്പിൽ വീട്ടിൽ അൻസൽ (28), ആലങ്ങാട് തിരുവാലൂർ കിഴക്കും തലവീട്ടിൽ അഖിൽ വിത്സൻ (31), മുടിക്കൽ നെടുംതോട് പുളിക്കരു കുടിവീട്ടിൽ ധനീഷ് (37) എന്നിവരെയാണ് ആലുവ പൊലീസ് അറസറ്റ് ചെയതത്.
ഇവർ കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. ആലുവ താബോർ ലോഡ്ജിൽ മുറിയെടുത്ത സംഘം മദ്യലഹരിയിൽ ബഹളം വയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും, കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ ഇൻസ്‌പെക്ടർ പി.ജെ നോബിളിന് പരിക്കു പറ്റി. കൂടുതൽ പൊലീസെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story