- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലിയിൽ കിടങ്ങൂർ സ്വദേശിയെ ആക്രമിച്ചത് മുൻവൈരാഗ്യം തീർക്കാൻ; കേസിൽ നാല് പേർ പിടിയിൽ
അങ്കമാലി :കിടങ്ങൂർ സ്വദേശിയെ ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ അങ്കമാലി അങ്ങാടിക്കടവ് വട്ടപ്പറമ്പൻ വീട്ടിൽ ജോഫിൻ (24), പാലിയേക്കര ചക്കാട്ടി വീട്ടിൽ ആകാശ് (24), അങ്ങാടിക്കടവ് കൊല്ലം പറമ്പിൽ വീട് കണ്ണൻ (24), പാറയ്ക്ക വീട്ടിൽ ഷിനു (25) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
മുൻ വൈരാഗ്യം നിമിത്തം അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് വച്ച് കഴിഞ്ഞ ആറാം തീയതി പ്രതികൾ കിടങ്ങൂർ പള്ളിപ്പാട്ട് വീട്ടിൽ മാർട്ടിൻ (40) എന്നയാളെ അക്രമിക്കുകയായിരുന്നു. വടി കൊണ്ടുള്ള ആക്രമണത്തിൽ മാർട്ടിന് സാരമായി പരിക്കേറ്റു. പ്രതിയായ ജോഫിനും മാർട്ടിന്റെ സുഹൃത്തും തമ്മിലുണ്ടായിരുന്ന തർക്കം പറഞ്ഞ് തീർക്കാൻ മാർട്ടിൻ ശ്രമിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. കണ്ണൻ അങ്കമാലി പൊലീസ് സ്റ്റേഷനിലെ അടിപിടി കേസിലും, കൊല്ലംങ്കോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലും പ്രതിയാണ്. ഷിനു അങ്കമാലി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടി പിടി കേസിലെ പ്രതിയാണ്.അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ സോണി മത്തായി, സബ്ബ് ഇൻസ്‌പെക്ടർ എൽദോ പോൾ, സി.പി.ഒ മാരായ ദിലീപ് കുമാർ, വിജീഷ്, പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.